Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പര്‍ കുട്ടനാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി സികെ ആശ
28/03/2021
വൈക്കം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയ്ക്ക് വെച്ചൂര്‍ പഞ്ചായത്തിലെ ചിരട്ടേപറമ്പില്‍ നല്‍കിയ സ്വീകരണം.

വൈക്കം: അപ്പര്‍ കുട്ടനാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ നാലാംഘട്ട പര്യടനത്തിന് തുടക്കമായി. ഞായറാഴ്ച രാവിലെ എട്ടിന് വെച്ചൂര്‍ പഞ്ചായത്തിലെ പരിയാരത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പികെ ഹരികുമാര്‍ വാഹന പര്യടനപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇവിടെ നിന്നാണ് നെല്ലറയുടെ നാടായ കല്ലറ-വെച്ചൂര്‍ പഞ്ചായത്തുകളിലെ പര്യടനം തുടങ്ങിയത്. വെച്ചൂര്‍ പഞ്ചായത്തിലെ അംബികാമാര്‍ക്കറ്റ്, നഗരിന, കൈപ്പുഴമുട്ട്, അച്ചിനകം, ഔട്ട്‌പോസ്റ്റ്, ബണ്ട് റോഡ്, വേരുവള്ളി, ഇടയാഴം, ചിരട്ടേപ്പറമ്പ്, മുച്ചൂര്‍ക്കാവ്, തോട്ടാപ്പള്ളി, കൊടുതുരുത്ത് എന്നിവിടങ്ങളിലെല്ലാം കര്‍ഷകരും കര്‍ഷക തൊഴിലാളികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആവേശപൂര്‍വമാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. മറ്റത്തായിരുന്നു വിശ്രമം. ഉച്ചയ്ക്കു ശേഷം കല്ലറ പഞ്ചായത്തിലേയ്ക്ക് കടന്നു. മടിയന്‍തുരുത്തിലായിരുന്നു ആദ്യ സ്വീകരണം. ഉദയംതറ, കൊല്ലംപറമ്പ്, പറവന്‍തുരുത്ത് ചന്തക്കവല എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി വൈകിട്ട് നാലരയോടെ പറവന്‍തുരുത്തിലെത്തി. ഈ സമയം കനത്ത വേനല്‍ ചൂടിന് ആശ്വാസമേകി മഴ പെയ്തിറങ്ങി. മഴയെ കൂസാതെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഓരോ കേന്ദ്രത്തിലും സ്ഥാനാര്‍ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്. തുടര്‍ന്ന് കുരിശുപള്ളി, പാറയില്‍ ജങ്ഷന്‍, പുത്തന്‍മഠം, മുല്ലമംഗലത്ത്, അഞ്ചേക്കര്‍, ലക്ഷംവീട്, നീരൊഴുക്കുംകവല, പുത്തന്‍പള്ളി, വടക്കുപുറത്ത് കോളനി, അകത്താംതറ, കളമ്പുകാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പര്യടനം കല്ലറ എസ്ബിടി ജങ്ഷനില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ പി സുഗതന്‍, കെകെ ഗണേശന്‍, ഇഎന്‍ ദാസപ്പന്‍, കെഎം വിനോഭായ്, കെകെ ചന്ദ്രബാബു, എന്‍ സുരേഷ്‌കുമാര്‍, വക്കച്ചന്‍ മണ്ണത്താലി, ജോസ് സൈമണ്‍, രവീന്ദ്രന്‍, കെടി സുഗുണന്‍, എംജി ഫിലേന്ദ്രന്‍, കെപി ജോയ്, സലിംകുമാര്‍, ജില്‍ജിത്ത്, ഹേമലത, കെപി സന്തോഷ്, കെവി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. തിങ്കളാഴ്ച ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളിലാണ് സികെ ആശയുടെ പര്യടന പരിപാടി. രാവിലെ എട്ടിന് ചെമ്പ് വാലേല്‍ നിന്നാരംഭിക്കുന്ന പര്യടനം രാത്രി 7.35ന് പഞ്ഞിപ്പാലത്ത് സമാപിക്കും.