Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡും ചികിത്സാ ധനസഹായവും വിതരണം ചെയ്തു
28/03/2021
വൈക്കം കിഴക്കുംചേരി നടുവിലെമുറി 1573-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാനചടങ്ങ് യൂണിയന്‍ കമ്മിറ്റി അംഗം പിഎന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കിഴക്കുംചേരി നടുവിലെ മുറി 1573-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. ചികിത്സാ ധനസഹായം, നിര്‍ധന വിഭാഗങ്ങള്‍ക്ക് ഭവനധാനം, മികച്ച വിജയം നേടിയ  വിദ്യാര്‍ഥികളെ ആദരിക്കല്‍, ഭരണസമിതി തെരഞ്ഞെടുപ്പ് എന്നിവ നടത്തി. യൂണിയന്‍ കമ്മിറ്റി അംഗം പിഎന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജയകുമാര്‍ തെയ്യാനത്ത് മഠം അധ്യക്ഷത വഹിച്ചു. മാധവന്‍കുട്ടി കറുകയില്‍, രാജേന്ദ്രദേവ്, ജയകുമാര്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭരണസമിതിയിലേക്ക് ജയകുമാര്‍ തെയ്യാനത്ത് മഠം (പ്രസിഡന്റ്), മാധവന്‍കുട്ടി കറുകയില്‍ (വൈസ് പ്രസിഡന്റ്), രാജേന്ദ്രദേവ് (സെക്രട്ടറി), ജയകുമാര്‍ കൗസ്തുഭം (ജോയിന്റ് സെക്രട്ടറി), സന്തോഷ്‌കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.