Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉച്ചവെയിലില്‍ ഉദയംപൂജ
28/03/2021
എസ്എന്‍ഡിപി യോഗം 130 -ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെയും  ഉദയംപൂജ  സമാജത്തിന്റെയും നേതൃത്വത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ നടത്തിയ ഉദയംപൂജ.

വൈക്കം: വ്രതശുദ്ധിയോടെ എത്തിയ ഭക്തര്‍ ഉച്ചവെയിലില്‍ ആദിത്യഭഗവാന് സ്തുതിഗീതങ്ങള്‍ പാടി ഉദയംപൂജ അര്‍പ്പിച്ചു. എസ്എന്‍ഡിപി യോഗം 130 -ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെ കീഴിലുള്ള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയില്‍ ഓംങ്കരേശ്വരം ഉദയംപൂജ സമിതിയുടെ നേതൃത്വത്തിലാണ് പൂജ അര്‍പ്പിച്ചത്. താലങ്ങളില്‍ അപ്പവും നീരാഞ്ജനദീപവും പുഷ്പങ്ങളും വച്ച് പൂജ ചെയ്തായിരുന്നു അര്‍പ്പണം. ഉടുക്ക് പാട്ടിന്റെ  സ്വരമാധുരി ചടങ്ങിന് ഭക്തി പകര്‍ന്നു. ക്ഷേത്രം മേല്‍ശാന്തിമ്മാരായ അജിത്ത് മഹാദേവന്‍, രാഹുല്‍ ശാന്തികള്‍ എന്നിവര്‍ കാര്‍മികരായിരുന്നു. ഉദയംപൂജ സമാജം പ്രസിഡന്റ് ഷാജി വട്ടപ്പടവ്, സെക്രട്ടറി പി. വിജയന്‍, ശിവജി രണ്ടുപറ, ചന്ദ്രന്‍ കിഴക്കേ ചുള്ളവേലി, എസ് എന്‍ ഡി പി ശാഖ പ്രസിഡന്റ്  ജി. ജയന്‍, സെക്രട്ടറി  എം. ആര്‍. രതീഷ്, സദാശിവന്‍ പുതിയമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.