Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന തുറന്ന വാഹനത്തില്‍ പര്യടനം നടത്തി
28/03/2021
വൈക്കം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോനയുടെ ഉദയനാപുരം പഞ്ചായത്തിലെ വാഹനപര്യടനം അക്കരപ്പാടത്ത് ബിജെഎസ് സംസ്ഥാന പ്രസിഡന്റ് എന്‍കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യുഡിഎഫ്. സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന തുറന്ന വാഹനത്തില്‍ ഉദയനാപുരം മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. രാവിലെ അക്കരപ്പാടത്തു നിന്നാരംഭിച്ച പര്യടനം ബിജെഎസ് സംസ്ഥാന പ്രസിഡന്റ് എന്‍കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി ബിന്‍സ്, യുഡിഎഫ് ചെയര്‍മാന്‍ തോമസ് നാല്‍പതില്‍ചിറ അധ്യക്ഷത വഹിച്ചു. അബ്ദുല്‍സലാം റാവുത്തര്‍, പിവി പ്രസാദ്, പിഎന്‍ ബാബു, അഡ്വ. എ സനീഷ് കുമാര്‍, ബി അനില്‍കുമാര്‍, വിവേക് പ്ലാത്താനത്ത്, പികെ ജയപ്രകാശ്, ആര്‍ അനീഷ്, ഇടവട്ടം ജയകുമാര്‍, എന്‍സി തോമസ്, ബിജു കൂട്ടുങ്കന്‍, കെ സുരേഷ് കുമാര്‍, പിടി സുഭാഷ്, പിസി തങ്കരാജ്, കെവി ചിത്രാംഗദന്‍, രാജലക്ഷ്മി, കെകെ ചന്ദ്രന്‍, ജിജോ മണിപ്പാടന്‍, പി സദാശിവന്‍, വിഎസ് സന്തോഷ്, കെഎസ് ബിജു, അജയ്, പിപി ജോസ്, എസ് അനീഷ്, സാബു വാടയില്‍, കെഎസ് സജീവ്, രാധാമണി, മിനി തങ്കച്ചന്‍, കുഞ്ഞുമോള്‍ ബാബു, സാബു വാടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.