Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ഡിഎ സ്ഥാനാര്‍ഥി അജിത സാബു ഭവനസന്ദര്‍ശനം നടത്തി
28/03/2021
വൈക്കം നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അജിത സാബു വൈക്കം നഗരസഭയുടെ 79-ാം നമ്പര്‍ ബൂത്തില്‍ ഭവനസന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ത്ഥന നടത്തുന്നു.

വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അജിത സാബു രണ്ടാം ഘട്ട പര്യടനം ഞായറാഴ്ച തുടങ്ങി. വിവിധ കേന്ദ്രങ്ങളില്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥന നടത്തി. വൈക്കം നഗരസഭയുടെ 79-ാം നമ്പര്‍ ബൂത്ത്, അക്കരപ്പാടം, ഉദയനാപുരം, ആറാട്ടുകുളങ്ങര, മുരിയംകുളങ്ങര, ചീരംക്കുന്നുംപുറം, സൊസൈറ്റിപടി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. ബിജെപി മണ്ഡലം പ്രസിഡന്റ് വിനൂപ് വിശ്വം, ജനറല്‍ സെക്രട്ടറിമാരായ എംകെ മഹേഷ്, പികെ സുഭാഷ്, കൗണ്‍സിലര്‍മാരായ ഗിരിജ കുമാരി, ഒ മോഹമകുമാരി, ജില്ലാ സെക്രട്ടറി ലേഖ അശോകന്‍, ഹിന്ദു ഐക്യവേദി ജില്ല ജോയിന്റ് സെക്രട്ടറി കെഡി സന്തോഷ്, ജയകൃഷ്ണന്‍, ആനന്ദന്‍, കൃഷ്ണമൂര്‍ത്തി, രാജീവ്, ബിജു, ഗായത്രി സതീഷ്, മഞ്ജു മഹേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.