Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സികെ ആശ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു
26/03/2021
വെച്ചൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ കൈപ്പുഴമുട്ടിലെ തൊഴിലുറപ്പ് കേന്ദ്രത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

വൈക്കംം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി സികെ ആശയുടെ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു. കോളനികളിലൂടെയും തുരുത്തുകളിലൂടെയും തൊഴിലുറപ്പ് കേന്ദ്രങ്ങളിലൂടെയുമുള്ള പര്യടനമാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്. വെള്ളിയാഴ്ച വെച്ചൂര്‍, ടിവി പുരം പഞ്ചായത്തുകളിലും, മറവന്‍തുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുമായിരുന്നു പര്യടനം നടത്തിയത്. ടിവി പുരത്ത് മണ്ണംപള്ളി കോളനി, മുല്ലശ്ശേരി കോളനി, കളത്തൂര്‍, പാട്ടത്തില്‍ കോളനി, പുത്രേഴത്ത് കോളനി, അറത്തറ, ഐഎച്ച്ഡിപി കോളനി, ചെമ്മനത്തുകര, നാവള്ളി, കൂടല്ലി, നമ്പ്യത്ത് കോളനി എന്നിവിടങ്ങളിലും, വെച്ചൂരില്‍ ഈട്ടുംപുറം, രാജീവ് ഗാന്ധി കോളനി, വേരുവള്ളി അംബേദ്കര്‍ കോളനി എന്നിവിടങ്ങളിലും പര്യടനം നടത്തിയശേഷം ഇടയാഴത്ത് സമാപിച്ചു. ഉച്ചകഴിഞ്ഞ് ചെമ്മനാകരിയിലെ തൊഴിലുറപ്പ് കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം ഒഎല്‍എച്ച് കോളനി, തുരുത്തേല്‍ കോളേനി, അക്കരപ്പാടം വെസ്റ്റ് കോളനി എന്നിവിടങ്ങളിലും സികെ ആശ വോട്ടര്‍മാരെ കാണാനെത്തി. എല്‍ഡിഎഫ് നേതാക്കളായ പി സുഗതന്‍, വികെ അനില്‍കുമാര്‍, എസ് ബിജു, കെജെ ഷാജി, എംഎസ് രാമചന്ദ്രന്‍, പി സന്തോഷ്, സുരേഷ്‌കുമാര്‍, കെകെ ചന്ദ്രബാബു, ജോസ് സൈമണ്‍, പിജി ജയചന്ദ്രന്‍, നന്ദകുമാര്‍, സാബു പി മണലൊടി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍, മറ്റു ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു. ശനിയഴ്ച വെള്ളൂര്‍, തലയോലപ്പറമ്പ്, ചെമ്പ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.