ഇഎം കുഞ്ഞുമുഹമ്മദിന് യാത്രാമൊഴി
26/03/2021
വ്യാഴാഴ്ച അന്തരിച്ച സിപിഎം നേതാവ് ഇഎം കുഞ്ഞുമുഹമ്മദിന്ഫെ ഭൗതിക ശരീരത്തില്‍ പാര്‍ട്ടി നേതാക്കള്‍ രക്തപതാക പുതപ്പിക്കുന്നു.
തലയോലപ്പറമ്പ്: വ്യാഴാഴ്ച അന്തരിച്ച സിപിഎം നേതാവ് ഇഎം കുഞ്ഞുമുഹമ്മദിന് നാട് കണ്ണിരോടെ യാത്ര മൊഴിയേകി. തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണുവാന്‍ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചേര്‍ന്നത്. സിപിഎം ജില്ലാ സെക്രട്ടറി എവി റസ്സല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. പികെ ഹരികുമാര്‍, ടിആര്‍ രഘുനാഥന്, കെഎം രാധാകൃഷ്ണന്, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. റെജി സഖറിയ, എംപി ജയപ്രകാശ്, കെ ശെല്‍വരാജ് എന്നിവര്‍ ചേര്‍ന്നു അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ രക്തപതാക പുതപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്, സിപിഎം സംസ്ഥാന കമ്മറ്റി അംഗം വിഎന്‍ വാസവന്, സികെ ആശ എംഎല്‍എ, കെ സുരേഷ് കുറുപ്പ് എംഎല്‍എ, പ്രൊഫ. എംടി ജോസഫ്, ലാലിച്ചന്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പിവി സുനില്‍, അഡ്വ. കെകെ രഞ്ജിത്, വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, ആര് സുശീലന്, ടിഎന്‍ രമേശന്, ജോണ്‍ വി ജോസഫ്, എംഡി ബാബുരാജ്, കെകെ ഗണേശന്, അഡ്വ. പി ഷാനവാസ്, അഡ്വ. കെ അനില്‍കുമാര്‍, അഡ്വ. പിപി സിബിച്ചന്, അക്കരപ്പാടം ശശി, ജോയി ചെറുപുഷ്പം, പിവി കുര്യന്, സുഭാഷ് പുഞ്ചക്കോട്ടില്‍, പിഎ ഷാജി, കെ അരുണന് തുടങ്ങി കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിന് എത്തിച്ചേര്‍ന്നു.