Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹദിനാചരണവും, പുസ്തക പ്രകാശനവും, സത്യാഗ്രഹികളുടെ കുടുംബാംഗങ്ങളെ ആദരിക്കല്‍
29/03/2016

ഇപ്‌ററയുടെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹദിനാചരണവും, പുസ്തക പ്രകാശനവും, സത്യാഗ്രഹികളുടെ കുടുംബാംഗങ്ങളെ ആദരിക്കല്‍ എന്നീ പരിപാടികള്‍ വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ നാളെ (30ന്) വൈകുന്നേരം 6 മണിക്ക് നടത്തുന്നു. സത്യാഗ്രഹികളുടെ കുടുംബങ്ങളെ ആദരിക്കല്‍ കെ.അജിത്ത് എം.എല്‍.എ നിര്‍വ്വഹിക്കും. സത്യാഗ്രദിനാചരണത്തിന്റെ ഉദ്ഘാടനം റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.തങ്കപ്പന്‍ നിര്‍വ്വഹിക്കും. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അദ്ധ്യക്ഷത വഹിക്കും. ഇപ്‌ററയുടെ പ്രസിഡന്റ് പി.ജി.ഷണ്‍മുഖന്‍ സ്വാഗതം പറയും. എം.പി.സുരേന്ദ്രന്‍ പുസ്തകപരിചയം നടത്തും. സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍ പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഡ്വ. പി.ഹരികുമാര്‍ പുസ്തകം ഏറ്റുവാങ്ങും. എന്‍.ഗംഗാധരന്‍, മുടാടി നന്ദകുമാര്‍, എ.ടി.പ്രഭാകരന്‍, അഡ്വ. ഇ.രാജന്‍, എം.ഡി.ബാബുരാജ്, പി.എസ്.മുരളീധരന്‍, കെ.സി.കുമാരന്‍, മോഹന്‍.ഡി.ബാബു, കെ.ആര്‍.ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംഘാടകസമിതി പ്രസിഡന്റ് സി.ടി.അപ്പുക്കുട്ടന്‍ നന്ദി അറിയിക്കും.