Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സികെ ആശയുടെ വിജയത്തിനായി ഇടതുപക്ഷ മഹിളാ കണ്‍വന്‍ഷന്‍
25/03/2021
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തലയാഴത്ത് നടത്തിയ ഇടതുപക്ഷ മഹിളാ കണ്‍വന്‍ഷന്‍ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.



വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ വിജയത്തിനായി മുഴുവന്‍ വനിതകളും രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്തു തലയാഴം പഞ്ചായത്തിലെ ഇടതുപക്ഷ മഹിളാ കണ്‍വന്‍ഷന്‍. സ്ത്രീ ശാക്തീകരണത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ സര്‍ക്കാറിന് തുടര്‍ച്ച നല്‍കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മായാ ഷാജി അധ്യക്ഷത വഹിച്ചു. എംവൈ ജയകുമാരി, സരസ്സമ്മ വിജയന്‍, ഷീജാ ബൈജു, സുജാത എന്നിവര്‍ പ്രസംഗിച്ചു. സികെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.