Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് വനിതാ സംഗമം സംഘടിപ്പിച്ചു
25/03/2021
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോനയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ സംഗമം മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഡോ. ചമന്‍ ഫര്‍സാന ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍. സോനയുടെ വിജയത്തിനായി വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങണമെന്നും, വോട്ടഭ്യര്‍ത്ഥന നടത്താന്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സാമര്‍ത്ഥ്യം സ്ത്രീകള്‍ക്കാണെന്നും മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഡോ. ചമന്‍ ഫര്‍സാന. യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോനയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിജയമ്മ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാലിനി കുറുപ്പ്, ജില്ലാ പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പിപി സിബിച്ചന്‍, യുഡിഎഫ് മഹിളാ വിഭാഗം ചെയര്‍മാന്‍ തങ്കമ്മ വര്‍ഗീസ്, ലീന ഡി നായര്‍, ഷേര്‍ലി ജയപ്രകാശ്, സിന്ദു സജീവന്‍, ഗായത്രി സോമന്‍, രാജലക്ഷ്മി, രാധികാ ശ്യാം എന്നിവര്‍ പ്രസംഗിച്ചു.