Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സികെ ആശ വെള്ളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി
25/03/2021
വൈക്കത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ വെള്ളൂര്‍ പഞ്ചായത്തിലെ വടകരയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

തലയോലപ്പറമ്പ്: ജനഹൃദയങ്ങളിലിടം കണ്ടെത്തിയായിരുന്നു വൈക്കം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ വെള്ളുര്‍ പഞ്ചായത്തിലെ കാല്‍നട പര്യടനം. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പുതുജീവന്‍ ലഭിച്ച വെള്ളൂരിന്റെ മണ്ണില്‍ പര്യടനം തുടങ്ങിയപ്പോള്‍ നൂറുകണക്കിന് ആളുകളാണ് സ്വീകരിക്കാനായെത്തിയത്. ബുധനാഴ്ച്ച രാവിലെ തട്ടാവേലി ഭാഗത്ത് നിന്നാണ് പദയാത്ര തുടങ്ങിയത്. നിരവധി വ്യക്തികളേയും പദയാത്ര കടന്നുപോയ പ്രദേശത്തെ വീടുകളിലുമെത്തി വോട്ടഭ്യര്‍ത്ഥിച്ചു. വെട്ടിക്കാട്ട്മുക്ക്, വടകര, വരിക്കാംകുന്ന് വഴി ഇരട്ടാണിക്കാവില്‍ രാവിലത്തെ പര്യടനം സമാപിച്ചു. ഉച്ചക്കുശേഷം വെള്ളൂര്‍ പഞ്ചായത്തിനുസമീപത്തുനിന്നാരംഭിച്ച പര്യടനം മടത്തേടം, പമ്പ് ഹൗസ്, കപ്പേള, കല്ലുങ്കല്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഇറുമ്പയത്ത് സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെഡി വിശ്വനാഥന്‍, ഇആര്‍ വിശ്വംഭരന്‍, കെസി സജി, പികെ തങ്കച്ചന്‍, യു ചന്ദ്രശേഖരന്‍, വിഎന്‍ ബാബു, ലൂക്ക് മാത്യു, ടിഎം റഷീദ്, പിഎ ഷാജി, റഷീദ് കൊട്ടപ്പള്ളി, പിപി ഷാജി, രോഹിത്, റെജി അറാക്കല്‍, ടിവി ബേബി, കെകെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.