Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന ചെമ്പ് പഞ്ചായത്തില്‍ പര്യടനം നടത്തി
24/03/2021
ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം കൃഷ്ണന്‍തുരുത്തിലെ പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി.ആര്‍ സോന.

തലയോലപ്പറമ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന ചെമ്പ് പഞ്ചായത്തില്‍ പര്യടനം നടത്തി. ബ്രഹ്മമംഗലം മാര്‍ക്കറ്റ്, വൈപ്പാടമ്മേല്‍, കൃഷ്ണന്‍ തുരുത്ത്,  പറച്ചാന്തറ കോളനി, അറയ്ക്കല്‍ കോളനി, ഖാദി സെന്റര്‍, ചാവക്കാട്ടുകുഴി കോളനി, മണിയന്‍കുന്ന് കോളനി, എടമന ലക്ഷംവീട്, തുരുത്തുമ്മ, ചെമ്പങ്ങാടി, പനയ്ക്കല്‍, കൃഷ്ണന്‍തുരുത്ത് എന്നീ പ്രദേശങ്ങളിലാണ് ബുധനാഴ്ച പര്യടനം നടത്തിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. പിവി സുരേന്ദ്രന്‍, ഡിസിസി. അംഗം എസ്ഡി സുരേഷ് ബാബു, എസ് ജയപ്രകാശ്, സിഎസ് സലിം, റെജി മേച്ചേരി, എസ് ശ്യാംകുമാര്‍, കെവി മനോഹരന്‍, ടിവി സുരേന്ദ്രന്‍, കെജെ സണ്ണി, ടിപി  അരവിന്ദാക്ഷന്‍, കെകെ കൃഷ്ണകുമാര്‍, രാഗിണി ഗോപി, ലയചന്ദ്രന്‍, രഞ്ജിനി, രമണി മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.