Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സികെ ആശ തലയാഴം പഞ്ചായത്തില്‍ പര്യടനം നടത്തി
24/03/2021
തലയാഴം പഞ്ചായത്തിലെ കൂവത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വൈക്കത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയെ കുരുന്ന് പൂക്കള്‍ നല്‍കി സ്വീകരിക്കുന്നു.

വൈക്കം: പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായ തലയാഴം പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ കാല്‍നട പര്യടനത്തിന് ആവേശോജ്വല സ്വീകരണം. ചൊവ്വാഴ്ച രാവിലെ ഏഴിന് പുന്നപ്പൊഴിയില്‍ നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. റോഡിനിരുവശവുമുള്ള വീടുകളിലും കടകളിലും കയറി എല്ലാവരോടും കുശലം പറഞ്ഞും വോട്ടഭ്യര്‍ത്ഥിച്ചുമാണ് സ്ഥാനാര്‍ഥി നീങ്ങിയത്. കണ്ടംതുരുത്ത്, പള്ളിയാട്, കൂവം, ചേന്തുരുത്ത്, വാഴക്കാട്, പൂന്തുരുത്ത്, വാക്കേത്തറ പടിഞ്ഞാറ് വഴി തോട്ടകത്ത് രാവിലത്തെ പര്യടനം സമാപിച്ചു. ഉച്ചകഴിഞ്ഞ് വിയറ്റ്നാമില്‍ നിന്നാരംഭിച്ച പര്യടനം മാരാംവീട്, ഇടഉല്ലല, ഉല്ലല, ആലത്തൂര്‍, മാടപ്പള്ളി, വഴി പുത്തന്‍പാലത്ത് സമാപിച്ചു. വഴിയോരങ്ങളില്‍ ആശയെ കാത്തുനിന്നാണ് ആളുകള്‍ എതിരേറ്റത്.