Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചുവപ്പുകോട്ടയെ ഇളക്കിമറിച്ച് സികെ ആശയുടെ പര്യടനം
22/03/2021
മറവന്‍തുരുത്ത് പഞ്ചായത്തിലെ മേക്കരയില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ.

വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ കാല്‍നട പര്യടനം മറവന്‍തുരുത്തിനെ ഇളക്കി മറിച്ചു. തിങ്കളാഴ്ച രാവിലെ പാലാംകടവ് ജങ്ഷനില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. നിരവധി എല്‍ഡിഎഫ് നേതാക്കളും ജനപ്രതിനിധികളും പദയാത്രയ്ക്ക് നേതൃത്വം നല്‍കി. പഞ്ചായത്തിലെ മണലേല്‍ കോളനി, കൊച്ചുപുരയ്ക്കല്‍ കോളനി, ചുങ്കം, ആലുംചുവട്, ഇടവട്ടം, വഴി അറുപത് ജങ്ഷനില്‍ എത്തി. ഇവിടെ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് കാത്തുനിന്നത്. ആശ അവിടെ നിന്നവരോടെല്ലാം സംസാരിച്ചു വോട്ടഭ്യര്‍ഥിച്ചു. ഉച്ചക്ക് 12ന് മുഖ്യമന്ത്രിയുടെ പൊതുയോഗത്തില്‍ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞ് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ കുലശേഖരമംഗലത്തായിരുന്നു പര്യടനം. തറവട്ടം, മേക്കര, തോട്ടിനക്കരപ്പാടം, ചെമ്മനാകരി, കൊടൂപ്പാടം, തേവടിപ്പാലം, കള്ളുകടവ്, കൂട്ടുമ്മേല്‍, ടോള്‍ ജങ്ഷന്‍, ചാത്തനാട്ട് എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോയ പദയാത്രയ്ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. കൂട്ടുമ്മേല്‍ ജങ്ഷനില്‍നിന്നും ചെമ്പിലേക്ക് നടത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോ ആവേശമായി. എല്‍ഡിഎഫ് നേതാക്കളായ കെ ശെല്‍വരാജ്, കെഎ രവീന്ദ്രന്‍, കെബി രമ, മനു സിദ്ധാര്‍ത്ഥന്‍, പിജി ജയചന്ദ്രന്‍, പിവി ഹരിക്കുട്ടന്‍, വിടി പ്രതാപന്‍, ബി രാജേന്ദ്രന്‍, ടിഎസ് താജു, പിഎസ് സുരേഷ്ബാബു, പിവി കൃഷ്ണകുമാര്‍, പികെ മല്ലിക, പ്രീതി, എസ് അരുണ്‍കുമാര്‍, കെഎസ് വേണുഗോപാല്‍, പിആര്‍ ശരത്കുമാര്‍, അമ്പിളി പ്രസന്നകുമാര്‍, സലില, സീമ ബിനു, പ്രമീള രമണന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.