Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍. സോന തലയോലപ്പറമ്പില്‍ പര്യടനം നടത്തി
22/03/2021
വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍  സോന വൈക്കം ഫൊറോന വികാരി ഫാദര്‍ ജോസഫ് തെക്കിനേനുമുന്നില്‍ അനുഗ്രഹം തേടുന്നു.  

തലയോലപ്പറമ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ പിആര്‍ സോന തലയോലപ്പറമ്പിലെ വിവിധ കേന്ദ്രങ്ങളിലും, കോളനികളിലും സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. രാവിലെ പൊതി മേഴ്‌സി ജങ്ഷനില്‍ നിന്നാരംഭിച്ച പര്യടനം മേഴ്‌സി ആശുപത്രി, കന്യാസ്ത്രി മഠം. കലവത്തുംകുന്ന് പള്ളി, തട്ടുമ്പുറം കോളനി, ചേമ്പാലക്കോളനി, തലപ്പാറ ജംഗ്ഷന്‍, കാരാത്തറ കോളനി, എസ്തപ്പാന്‍ കോളനി, വെട്ടിക്കാട്ടുമുക്ക്, മനയത്താറ്റില്ലം, കാണാശ്ശേരി, കോലത്താര്‍,കോരിക്കല്‍, പഴമ്പട്ടിക്കോളനി, മാക്കാം, തേവലക്കാട്, വടയാര്‍, ഈരേത്ത്, പൊട്ടന്‍ ചിറ, തലയോലപ്പറമ്പില്‍ സമാപിച്ചു. യുഡിഎഫ് ചെയര്‍മാന്‍ ജോയി കൊച്ചാനാപ്പറ, കണ്‍വീനര്‍ വിടി ജെയിംസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പിപി സിബിച്ചന്‍, ബഷീര്‍ പുത്തന്‍പുര, ശശിധരന്‍ വാളവേലില്‍, എംജെ ജോര്‍ജ്, കെകെ ഷാജി, തങ്കമ്മ വര്‍ഗീസ്, വിജയമ്മ ബാബു, എം അനില്‍ കുമാര്‍, പികെ ജയപ്രകാശ്, നിസാര്‍, ജോസ് വേലിക്കകം, സജി വര്‍ഗീസ്, അനിത സുഭാഷ്, ചന്ദ്രിക, രാജു തറപ്പേല്‍, തോമസ് ചിറയക്കുന്നേല്‍, സിജോ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.