Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്ലറയുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങി സികെ ആശ
21/03/2021
കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയെ കുരുന്ന് മാലയിട്ടു സ്വീകരിക്കുന്നു.

വൈക്കം: കല്ലറ പഞ്ചായത്തിലെ വഴിയോരങ്ങളില്‍ കാത്തുനിന്ന അമ്മമാരടക്കമുള്ളവരുടെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങി വൈക്കം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ ആശയുടെ പര്യടനം. ഞായറാഴ്ച രാവിലെ എട്ടിന് ഉദയംതറ കോളനിയില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. പെരുംന്തുരുത്ത്, കല്ലറ ചന്തക്കവല, കുരിശുപള്ളി, നാല് സെന്റ് കോളനി, കൊതവറക്കുന്ന് കോളനി, ഹരിജന്‍ വെല്‍ഫയര്‍ സ്‌കൂള്‍, സ്‌റ്റേറ്റ് ബാങ്ക് ജങ്ഷന്‍, കളമ്പുകാട്, ലക്ഷംവീട് കോളനി, തുടങ്ങിയ പ്രദേശങ്ങളിലൂടെ നടത്തിയ കാല്‍നട യാത്ര പള്ളിക്കവലയില്‍ സമാപിച്ചു. റോഡിനു ഇരു ഭാഗത്തുമുള്ള വീടുകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഇറങ്ങിവന്ന് പൂക്കള്‍ നല്‍കിയും ഹാരമണിയിച്ചുമാണ് ജനകീയ സാരഥിയെ സ്വീകരിച്ചത്. പഞ്ചായത്തിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കാല്‍നട പര്യടനത്തില്‍ പങ്കെടുത്തു. എല്‍ഡിഎഫ് പഞ്ചായത്ത് ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറി എംജി ഫിലേന്ദ്രന്‍, പ്രസിഡന്റ് കെ ടി സുഗുണന്‍, കണ്‍വീനര്‍ ഇജി പ്രകാശന്‍, ഡി ബോബന്‍, ജില്‍ജിത്ത്, അഖില്‍ വിഷ്ണു, പ്രസന്ന പുഷ്‌കരന്‍, ഹേമലത, കെപി സന്തോഷ്‌കുമാര്‍, ഐഷ രവീന്ദ്രന്‍, ശാന്ത അപ്പുക്കുട്ടന്‍, പികെ സോമന്‍, വികെ സലിംകുമാര്‍, ഗോപാലകൃഷ്ണന്‍, ജോണി തോട്ടുങ്കല്‍, സോയി, മിനി, അമ്പിളി മനോജ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. 22ന് രാവിലെ ഏഴു മുതല്‍ 11 വരെ മറവന്‍തുരുത്ത് മേഖലയിലും ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ രാത്രി എട്ടു വരെ കുലശേഖരമംഗലം മേഖലയിലും സികെ ആശ പര്യടനം നടത്തും. രാവിലെ 11ന് തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.