Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടതുപക്ഷ കോട്ടയില്‍ സികെ ആശയ്ക്ക് ആവേശോജ്ജ്വല വരവേല്‍പ്പ്
20/03/2021
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ ഉദയനാപുരം പഞ്ചായത്തിലെ ശ്രീനാരായണപുരത്ത് തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

വൈക്കം: ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ ഉദയനാപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയ്ക്ക് ആവേശജ്ജ്വല വരവേല്‍പ്പ്. ശനിയാഴ്ച രാവിലെ എട്ടിന് നാനാടത്തു നിന്നാണ് പര്യടനം ആരംഭിച്ചത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ മാത്രം നെഞ്ചോടുചേര്‍ത്തിട്ടുള്ള ഉദയനാപുരത്തെ ജനങ്ങള്‍ ഇക്കുറിയും എല്‍ഡിഎഫിനോടൊപ്പം ഉറച്ചുനില്‍ക്കുകയാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സ്ഥാനാര്‍ഥിക്ക് ലഭിച്ച സ്വീകരണങ്ങള്‍. കണ്ടത്തിപ്പാടം, ഓളി, മാടവന, പനമ്പുകാട്, ആലിന്‍ചുവട്, ശ്രീനാരായണപുരം, വൈയ്ക്കപ്രയാര്‍, വല്ലകം, പരുത്തുമുടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ പര്യടനം മുട്ടുങ്കലില്‍ സമാപിച്ചു. നിരവധി എല്‍ഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു. ആര്‍ ബിജു, പിടി സെബാസ്റ്റ്യന്‍, കെജി രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍, വൈസ് പ്രസിഡന്റ് പി പ്രസാദ്, ഗോപിനാഥന്‍ കുന്നത്ത്, സുലോചന പ്രഭാകരന്‍, രേവതി മനീഷ്, ജിനീഷ്, ശ്യാമ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. 21ന് കല്ലറ പഞ്ചായത്തിലും, 22ന് മറവന്‍തുരുത്തിലും സികെ ആശ പര്യടനം നടത്തും.