Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ്യമന്ത്രി 22ന് വൈക്കത്ത്
20/03/2021

വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാര്‍ച്ച്‌ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈക്കത്ത് എത്തും. രാവിലെ 11ന് തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പികെ ഹരികുമാര്‍ അധ്യക്ഷത വഹിക്കും. സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍, തോമസ് ചാഴികാടന്‍ എംപി, ഇലക്ഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോണ്‍ വി ജോസഫ്, ട്രഷറര്‍ പി സുഗതന്‍, സ്ഥാനാര്‍ഥി സികെ ആശ തുടങ്ങിയവര്‍ പങ്കെടുത്തും.