Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന കല്ലറ പഞ്ചായത്തില്‍ പര്യടനം നടത്തി
20/03/2021
കല്ലറ പഞ്ചായത്തിലെ പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന

വൈക്കം: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന കല്ലറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. കാവിമാറ്റം കോളനി, മുക്കത്തുവാലേല്‍ കോളനി, തൊഴിലുറപ്പു തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും, ശാരദ ദേവി ക്ഷേത്രം, പാണ്ടവര്‍കുളങ്ങര ഭഗവതി ക്ഷേത്രം പുത്തന്‍പള്ളി ദേവാലയം കന്യാസ്ത്രീ മഠം തുടങ്ങിയ ഇടങ്ങളിലും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. മണ്ഡലം ചെയര്‍മാന്‍ വിഎം തോമസ്, കണ്‍വീനര്‍ സികെ ഗോപിനാഥന്‍, പികെ ഉത്തമന്‍, എന്‍ഐ സൈമണ്‍, കെഎന്‍ വേണുഗോപാല്‍. ഗോപിക്കുട്ടന്‍, ടിഎം മനോജ്, കെടി തോമസ്, ജിഷ രാജപ്പന്‍ നായര്‍, ജമീല പ്രദീപ്, അമ്പിളി ബിനീഷ്, മിനി അഗസ്റ്റിന്‍, സൗമ്യ അനൂപ്, ഉഷ റെജിമോന്‍, റെജി ടി തടിപ്പുഴ, സിറിയക്, പിഎം മനോജ്, ശശികുമാര്‍, ടിഐ ദാമോദരന്‍, പ്രീതി അശോകന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.