Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടിവി പുരത്തിന്റെ മനസ്സറിഞ്ഞ് സികെ ആശ
19/03/2021
വൈക്കം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ ആശ ടിവി പുരം പഞ്ചായത്തിലെ പറക്കാട്ടുകുളത്ത് വോട്ടര്‍മാരെ കാണുന്നു.

വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ ടിവി പുരം പഞ്ചായത്തില്‍ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച്ച രാവിലെ 7.30ന് കണിച്ചേരിയില്‍ നിന്നാണ് സ്ഥാനാര്‍ഥിയുടെ കാല്‍നട പര്യടനം ആരംഭിച്ചത്. അനൗണ്‍സ്‌മെന്റ്  വാഹനം കടന്നുപോകുന്നതിന് പിന്നാലെ മുന്നണി പ്രവര്‍ത്തകരോടൊപ്പമെത്തുന്ന സികെ ആശ വീടുകള്‍ക്ക് മുന്നിലും സ്ഥാപനങ്ങളിലും നാല്‍കവലകളിലുമെല്ലാം പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് പര്യടനം തുടര്‍ന്നത്. നാവള്ളില്‍, ചെമ്മനത്തുകര, അപ്പക്കല്‍, മൂത്തേടത്തുകാവ്, കോട്ടച്ചിറ, തൃണയംകുടം, പറക്കാട്ടുകുളം, പഴുതുവള്ളില്‍, പള്ളി ലക്ഷംവീട് തുടങ്ങിയ കേന്ദ്രങ്ങള്‍ പിന്നിട്ട് വൈകിട്ട് പട്ടശ്ശേരിയില്‍ കാല്‍നട പര്യടനം സമാപിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ടിവി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റജി, കെകെ ശശികുമാര്‍, വികെ അനില്‍കുമാര്‍, എസ് ബിജു, കെ കുഞ്ഞുമണി, എംഎസ് രാമചന്ദ്രന്‍, ടെല്‍സണ്‍ മാത്യു, മാത്യു കമ്മട്ടില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. സി.കെ.ആശ ഇന്ന് ഉദയനാപുരം പഞ്ചായത്തില്‍ പര്യടനം നടത്തും.