Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാള്‍: നേര്‍ച്ച പായസം വിതരണം ചെയ്തു
19/03/2021
വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് മുന്നൂറ് ഭവനങ്ങളില്‍  വിതരണം ചെയ്യുന്നതിനുള്ള നേര്‍ച്ച പായസം വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ നാഴിയംപാറ വെഞ്ചരിക്കുന്നു.

വൈക്കം: വൈക്കത്തെ വിവിധ ദേവാലയങ്ങളില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. കോവിഡിന്റെ പശ്ചത്തലത്തില്‍ ചടങ്ങുകള്‍ ലളിതമാക്കി. രാവിലെ വിശുദ്ധ കുര്‍ബാനയും വിശുദ്ധ ഗ്രന്ഥവായനയും വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണവും നടത്തി. വൈക്കം സെന്റ് ജോസഫ് ഫെറോന പള്ളിയില്‍ വികാരി ഫാദര്‍ ജോസഫ്  തെക്കിനേന്‍  ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികനായി. വൈക്കം ടൗണ്‍ നടേല്‍ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തിലും ഔര്‍ശേലം ദേവാലയത്തിലും രാവിലെ വിശുദ്ധകുര്‍ബാനയും പ്രദക്ഷിണവും നടത്തി. വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ നാഴിയംപാറ, സഹവികാരി ഫാദര്‍ ടോണി മാണിക്കത്താന്‍, ഫാദര്‍ വില്‍സണ്‍ കൊണ്ടൂകാരന്‍ എന്നിവര്‍ കാര്‍മികരായി. തിരുന്നാളിന്റെ ഭാഗമായി പരമ്പരാഗതമായി നടത്താറുള്ള സമൂഹസദ്യ ഈ വര്‍ഷത്തെ പ്രത്യേകസാഹചര്യത്തില്‍ ഒഴിവാക്കി. വിശുദ്ധനോടുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായി പായസം നേര്‍ച്ച ടിന്നുകളില്‍ നിറച്ച് എല്ലാ ഭവനങ്ങളിലും കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ എത്തിച്ചു. മുന്നൂറു ഭവനങ്ങളില്‍ നേര്‍ച്ച പായസം വിതരണം ചെയ്തു. പള്ളി ട്രസ്റ്റി ജോസഫ് അലന്‍വില്ല, ജോസഫ് ചിറ്റേത്തറ, വൈസ് ചെയര്‍മാന്‍  റീജസ് തോമസ്, ചൗരി  ആന്റണി, ജിമ്മി പുത്തന്‍തറ, തോമസ് ചക്കനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.