Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
19/03/2021
വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന ബ്ലോക്ക് പഞ്ചായത്തില്‍ ഉപവരാണാധികാരി ശ്രീദേവി കെ നമ്പൂതിരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു.

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി. ആര്‍. സോന വെള്ളിയാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ ഉപവരണാധികാരി ശ്രീദേവി കെ നമ്പൂതിരിക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ്  നിയോജക മണ്ഡലം കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പിപി സിബിച്ചന്‍ എന്നിവരുട സാന്നിധ്യത്തിലാണ് നോമിനേഷന്‍ സമര്‍പ്പിച്ചത്. ഉദയനാപുരത്തുനിന്ന് യുഡിഎഫ് പ്രവര്‍ത്തകരോടൊപ്പമാണ് പിആര്‍ സോന പത്രിക സമര്‍പ്പണത്തിന് എത്തിയത്. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി, എന്‍കെ നീലകണ്ഠന്‍, ഡിസിസി ജനറല്‍ സെക്രട്ടറി പിവി പ്രസാദ്, കെജി റാവുത്തര്‍, എ സനീഷ് കുമാര്‍, ജയ്ജോണ്‍ പേരയില്‍, മോഹന്‍ ഡി ബാബു, ബഷീര്‍ പുത്തന്‍പുര, കെകെ മോഹനന്‍, പിഡി ഉണ്ണി, ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സുരേഷ്‌കുമാര്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.