Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വസാഹിത്യകാരന്റെ നാട്ടില്‍ സികെ ആശയുടെ പര്യടനം
18/03/2021
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ തലയോലപ്പറമ്പ് പഞ്ചായത്തിലെ പള്ളിക്കവലയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്റെ നാട്ടില്‍ ആവേശമുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ആശ പര്യടനം നടത്തി. തലയോലപ്പറമ്പ് പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലും പദയാത്രയായി സഞ്ചരിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ 7.30ന് പൊതി മേഴ്‌സി കവലയില്‍ നിന്നാണ് സ്ഥാനാര്‍ഥിയുടെ കാല്‍നട പര്യടനം ആരംഭിച്ചത്. വെട്ടിക്കാട്ടുമുക്ക്, ഉമ്മാംകുന്ന്, ചേമ്പാലകോളനി, ആശുപത്രിക്കവല വഴി പള്ളിക്കവലയില്‍ രാവിലത്തെ പര്യടനം സമാപിച്ചു. തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുനരാരംഭിച്ച് സെന്‍ട്രല്‍ ജങ്ഷന്‍, കോരിക്കല്‍, പഴംപെട്ടി, തേവലക്കാട്, മുട്ടുങ്കല്‍, കള്ളാട്ടിപ്പുറം, ഇളങ്കാവ്, പുത്തന്‍പാലം എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. തലയോലപ്പറമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഡോ. സിഎം കുസുമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഷാജിമോള്‍, വൈസ് പ്രസിഡന്റ് അനില്‍ ചെള്ളാങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സെലീനാമ്മ ജോര്‍ജ്, വികെ രവി, കെബി സുരേന്ദ്രന്‍, ആന്റണി കളമ്പുകാടന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. സി.കെ ആശ ഇന്ന് ടി.വി.പുരം പഞ്ചായത്തില്‍ പര്യടനം നടത്തും.