Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ മീനഭരണി: കളമെഴുത്തുംപാട്ടും ഭക്തനിര്‍ഭരമായി
18/03/2021
കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ഭദ്രകാളിയുടെ പതിനാറ് കൈകളോടുകൂടിയ രൂപം വരച്ച് പൂജ നടത്തുന്നു.

വൈക്കം: കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന കളമെഴുത്തും പാട്ടും ഭക്തിനിര്‍ഭരമായി. അശ്വതി നാളില്‍ പതിനാറ് കൈകളോടുകൂടിയ ഭദ്രകാളി രൂപം വരച്ചാണ് കളംമെഴുത്തും പാട്ടും നടത്തിയത്. ഭഗവതിയ്ക്കും ശാസ്താവിനും തുല്ല്യപ്രധാന്യം നല്‍കുന്ന ആചാരാനുഷ്ഠാനമാണ് ഇവിടുത്തേത്. ഒന്നാം ഉത്സവദിവസം ശാസ്താവിന്റെ കളം വരച്ച് പൂജ നടത്തിയാണ് ഉത്സവം തുടങ്ങുന്നത്. കളമെഴുത്തും പാട്ടും, ഊട്ട്, പാട്ട്, താലപ്പൊലി എന്നിവയും ആചാരത്തിന്റെ ഭാഗമാണ്. കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യത്തെ സങ്കല്‍പ്പിച്ച് പൂജയും വഴിപാടും നടത്തി പ്രര്‍ത്ഥിക്കുന്നതും ഇവിടത്തെ പ്രത്യേകതയാണ്. ഭഗവതിയുടെ നാല് കൈ, എട്ട് കൈ, അശ്വതിനാളില്‍ പതിനാറ് കൈകളോടുകൂടി വേതാളത്തിന്റെ പുറത്ത് എഴുന്നള്ളുന്ന സന്ദര്‍ഭമാണ് കളം വരച്ച് പൂജ ചെയ്യുന്നത്. വൈക്കം ക്ഷേത്രകലാപീഠം കളമെഴുത്തും പാട്ടും അധ്യാപകന്‍ വെച്ചൂര്‍ രാജേഷ്, വൈക്കം ഉണ്ണിക്കണ്ണന്‍, വെച്ചൂര്‍ വൈശാഖ്, വെച്ചൂര്‍ അഖില്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭഗവതിയുടെ വര്‍ണ്ണചാതുരിയുള്ള കളം വരച്ചത്. ക്ഷേത്രം തന്ത്രി ബ്രിജേഷ് നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ഗോപാലകൃഷ്ണന്‍ എമ്പ്രാന്‍, ഹരി നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികരായി. ട്രസ്റ്റ് പ്രസിഡന്റ് എംകെ സനില്‍ കുമാര്‍, സെക്രട്ടറി എം ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.