Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന മറവന്‍തുരുത്ത് പഞ്ചായത്തില്‍ പര്യടനം നടത്തി
18/03/2021
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന മറവന്‍തുരുത്ത് പഞ്ചായത്തിലെ പര്യടനത്തിനിടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

വൈക്കം: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന മറവന്‍തുരുത്ത് പഞ്ചായത്തില്‍ പര്യടനം നടത്തി. പാലാംകടവില്‍ നിന്നും ആരംഭിച്ച പര്യടനം ചുങ്കം, ഇടവട്ടം, മറവന്‍തുരുത്ത്, അപ്പക്കോട് കോളനി, കുലശേഖര മംഗലം, ചെമ്മനാകരി എന്നീ മേഖലകളിലൂടെ പൂര്‍ത്തിയാക്കി. യില്‍ സന്ദര്‍ശനത്തിനു ശേഷം തൊഴിലുറപ്പ് തൊഴിലാളികളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. മണ്ഡലം പ്രസിഡന്റ് പിസി തങ്കരാജിനൊപ്പം ഡിസിസി സെക്രട്ടറി പിവി പ്രസാദ്, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കെഎസ് ബിജുമോന്‍, എംകെ ഷിബു, കെഎസ് നാരായണന്‍ നായര്‍ , എന്‍സി തോമസ്, ആര്‍ അനീഷ്, കെ സിയാദ് ബഷീര്‍, ഗീത ദിനേശന്‍, വിജയമ്മ ബാബു, ജിജിമോന്‍, കെഎസ് ഡാങ്കെ എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. ഡോ. പിആര്‍ സോന വെള്ളിയാഴ്ച ഉച്ചക്ക് 12 കഴിഞ്ഞ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.