Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന്റെ നെല്ലറയുടെ ഹൃദയത്തുടിപ്പുകളറിഞ്ഞ് സികെ ആശ
17/03/2021
വെച്ചൂര്‍ പഞ്ചായത്തിലെ വേരുവള്ളി പ്രദേശത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

വൈക്കം: നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ രണ്ടാംഘട്ട പര്യടനത്തിന്റെ രണ്ടാം ദിവസം വെച്ചൂര്‍ പഞ്ചായത്തിലായിരുന്നു. ബുധനാഴ്ച രാവിലെ 8.30ന് കൈപ്പുഴമുട്ടില്‍ നിന്ന് തുടങ്ങിയ പര്യടനം സിപിഎം വെച്ചൂര്‍ ലോക്കല്‍ സെക്രട്ടറി പികെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 11ഓടെ ഇടയാഴത്ത് രാവിലത്തെ പര്യടനം അവസാനിച്ചു. തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മത്തുങ്കല്‍ നിന്നു തുടങ്ങി രാത്രി അംബികാമാര്‍ക്കറ്റില്‍ സമാപിച്ചു. വെച്ചൂരിന്റെ ഉള്‍പ്രദേശങ്ങളിലൂടെ കാല്‍നടയായാണ് സ്ഥാനാര്‍ഥിയുടെ പര്യടനം. സിപിഐ ജില്ലാ എക്‌സി. അംഗം പി സുഗതന്‍, മുന്‍ എംഎല്‍എ കെ അജിത്ത്, ഇഎന്‍ ദാസപ്പന്‍, കെകെ ചന്ദ്രബാബു, സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ എന്‍ സുരേഷ് കുമാര്‍, കെഎസ് ഷിബു, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വക്കച്ചന്‍ മണ്ണത്താലി തുടങ്ങിയവരും ബ്ലോക്ക്,, ഗ്രാമപഞ്ചായത്തംഗങ്ങളും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വ്യാഴാഴ്ച തലയോലപ്പറമ്പ് പഞ്ചായത്തില്‍ പര്യടനം നടത്തും.