Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു
17/03/2021
വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോനയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: നാടിന്റെ നന്മയ്ക്കും വികസനത്തിനും സാമാധാനത്തിനും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും ഇതിനായി ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വൈക്കം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പിആര്‍ സോനയുടെ തെരഞ്ഞടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കെസി ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന, ഇജെ അഗസ്തി, എംകെ നീലകണ്ഠന്‍, അക്കരപ്പാടം ശശി, പിപി സിബിച്ചന്‍, ടിസി അരുണ്‍, തമ്പി ചന്ദ്രന്‍, ബഷീര്‍ പുത്തന്‍പുര, രേണുക രതീഷ്, കെ. കെ. മോഹനന്‍, സുനില്‍ കുമാര്‍, പിടി സുഭാഷ, മാധവന്‍കുട്ടി കറുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.