Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി
17/03/2021
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ജയചന്ദ്രന്‍ പോറ്റി, കീഴ്ശാന്തി ഒളവയ്പ്പ് രാമന്‍ എമ്പ്രാതിരി, സത്യനാരായണന്‍ പോറ്റി, ഊരാഴ്മക്കാരായ മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവരും കാര്‍മികരായിരുന്നു. ദ്രവ്യകലശപൂജയ്ക്ക് ശേഷമാണ് കൊടിയേറ്റ് നടത്തിയത്. കൊടിയേറ്റിന് ശേഷം വലിയ തീയാട്ട് നടന്നു. തീയാട്ട് മൂത്തേടത്തുകാവ് ദേവിക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. 22ന് മൂത്തേടത്തുകാവിലമ്മയുടെ എതിരേല്‍പ്പ് എഴുന്നള്ളിപ്പ് നടക്കും. രാവിലെ 8.30ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭഗവതിയുടെ എഴുന്നള്ളിപ്പിന് വരവേല്‍പ്പ് നല്‍കും. വൈകിട്ട് അഞ്ചിന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വരവേല്‍പ്പ് നല്‍കും. തെക്കേഗോപുരനടയില്‍ എത്തുന്ന ഭഗവതിയ്ക്ക് ദേവസു്വം അധികാരികളുടെ നേതൃത്വത്തില്‍ അരിയും പൂവും എറിഞ്ഞ് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും. അനുഷ്ഠാനവാദ്യങ്ങളുടെ അകമ്പടിയോടെ ഭഗവതിയുടെ തിടമ്പ് വൈക്കത്തപ്പന്റെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ കൂടിപൂജ നടത്തും. 23ന് രാവിലെ 10നും 11നും മധ്യേ ഉത്സവബലി ദര്‍ശനവും രാത്രി എട്ടിന് വലിയ വിളക്കും നടക്കും. 24ന് വൈകിട്ട് 5.30ന് ആറാട്ട് ബലി, ഏഴിന് ആറാട്ട് തുടര്‍ന്ന് നേജര്‍സെറ്റ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടിന് വരവേല്‍പ്പ്. തുടര്‍ന്ന് പഞ്ചാരിമേളവും നടക്കും. രാത്രി 10ന് വലിയ കാണിക്ക, ഇരുപത്തിയഞ്ച് കലശാഭിഷേകം, വലിയ തീയാട്ട്, താതപ്പൊലി എന്നിവയും നടക്കും.