Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ പത്രിക സമര്‍പ്പിച്ചു
17/03/2021
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ ഉപവരണാധികാരി ശ്രീദേവി കെ നമ്പൂതിരി മുമ്പാകെ പത്രിക സമര്‍പ്പിക്കുന്നു. 
 
വൈക്കം: വൈക്കം നിയോജകമണ്ഡലത്തില്‍  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി സികെ ആശ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.05നാണ് വൈക്കം ബ്ലോക്ക് പഞ്ചായിത്തിൽ ഉപവരണാധികാരി ശ്രീദേവി കെ നമ്പൂതിരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. സിപിഐ ജില്ലാ അസി. സെക്രട്ടറി ആർ സുശീലൻ, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ കുഞ്ഞപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം. നാനാടത്ത് സിപിഐ ഓഫീസില്‍നിന്നും പ്രവര്‍ത്തകരോടൊപ്പമാണ് പത്രിക സമര്‍പ്പണത്തിന് എത്തിയത്. എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി സുഗതൻ, ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ജോൺ വി ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, സിപിഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെൽവരാജ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത്,  ആര്‍ ബിജു, ഷിബു ഡി അറയ്ക്കല്‍ , കെഎസ് ഗോപിനാഥന്‍,  ജോയി ചെറുപുഷ്പം., അഡ്വ. ഫിറോഷ് മാവുങ്കല്‍, കെഎസ് മാഹിന്‍, കെകെ രാജു, ബി ശശിധരന്‍, പിഎസ് പുഷ്പമണി എന്നിവര്‍ പങ്കെടുത്തു.