Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി
14/03/2021
എല്‍ഡിഎഫ് മറവന്‍തുരുത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ജിയാഷ് കരീം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി സികെ ആശയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. എല്‍ഡിഎഫ് വൈക്കം ടൗണ്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം പി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ടൗണ്‍ കണ്‍വീനര്‍ എംകെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, സിപിഎം ലോക്കല്‍ സെക്രട്ടറിമാരാഥ എം സുജിന്‍, സിപി ജയരാജ്, സിപിഐ ലോക്കല്‍ സെക്രട്ടറി കെവി ജീവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി ഹരിദാസ്, രാഗിണി മോഹന്‍, ഡി രഞ്ജിത്കുമാര്‍, എന്‍ അനില്‍ ബിശ്വാസ്, എബ്രഹാം പഴയകടവന്‍(രക്ഷാധികാരികള്‍), പി ശശിധരന്‍ (പ്രസിഡന്റ്), പി പ്രദീപ് (സെക്രട്ടറി), അഡ്വ. പ്രസന്നന്‍ (ട്രഷറര്‍).
എല്‍ഡിഎഫ് വെച്ചൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഇടയാഴം  രുഗ്മിണി  കല്യാണ മണ്ഡപത്തില്‍നടന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം  ഇഎന്‍ ദാസപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി. അംഗം പി സുഗതന്‍, മുന്‍എംഎല്‍എ കെ അജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഹൈബി ബോബി, വക്കച്ചന്‍ മണ്ണത്താലി, കെ കെ ചന്ദ്രബാബു, കെഎസ് ഷിബു, എന്‍ സുരേഷ് കുമാര്‍, കെഎം  വിനോഭായ്, പികെ ജയചന്ദ്രന്‍, കെ വി ജെയ്‌മോന്‍, എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെകെ ഗണേശന്‍,  ഇഎന്‍ ദാസപ്പന്‍, ഹൈബി ബോബി ( രക്ഷാധികാരികള്‍), എന്‍ സുരേഷ്‌കുമാര്‍( പ്രസിഡന്റ് ), കെകെ ചന്ദ്രബാബു (സെക്രട്ടറി).
എല്‍ഡിഎഫ് ടിവി പുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ്  കണ്‍വന്‍ഷന്‍ സിപിഐ ജില്ലാ അസി. സെക്രട്ടറി ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു. ടിവി പുരം എന്‍എസ്എസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെകെ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെകെ ഗണേശന്‍, എബ്രഹാം പഴയ കടവന്‍, കവിത റെജി,  വികെ അനില്‍കുമാര്‍, കെആര്‍ സഹജന്‍, കെ  കുഞ്ഞുമണി, എസ് ബിജു, ബി സദാനന്ദന്‍, എംഎസ് രാമചന്ദ്രന്‍, കെവി പ്രസന്നന്‍, ടെല്‍സണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെകെ ശശികുമാര്‍ (പ്രസിഡന്റ് ) വികെ അനില്‍കുമാര്‍ (സെക്രട്ടറി), കെവി പ്രസന്നന്‍ (ട്രഷറര്‍).