Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന പ്രചരണം തുടങ്ങി
14/03/2021
വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന മുൻ ശബരിമല മേൽശാന്തി ഇടമന ദാമോദരൻ പോറ്റിയെ കണ്ട് അനുഗ്രഹം തേടുന്നു



വൈക്കം: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന  ശബരിമല മുന്‍ മേല്‍ശാന്തി ഇടമന ദാമോദരന്‍ പോറ്റിയില്‍ നിന്നും അനുഗ്രഹം വാങ്ങി പ്രചരണ പരിപാടിക്ക് തുടക്കമിട്ടു. നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, ആദ്യകാല നേതാക്കള്‍, പ്രമുഖ വ്യക്തികള്‍, മഠങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങി. വൈക്കം ടൗണില്‍ നിന്നും ആദ്യഘട്ട പ്രചരണം തുടങ്ങി. തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടു്പ്പ് കണ്‍വന്‍ഷനു ശേഷം യുഡിഎഫ്  നേതാക്കളുമായി ഓരോ മേഖലകളും കേന്ദ്രീകരിച്ചുപ്രചരണം നടത്തും. വൈക്കം ടൗണില്‍ നടന്ന പ്രചരണ പരിപാടിക്ക് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, യുഡിഎഫ് ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ്, പിവി പ്രസാദ്, വിജയമ്മ ബാബു, മാധവന്‍കുട്ടി കറുകയില്‍, എം അബു, കെകെ മോഹനന്‍, അഡ്വ. ജമാല്‍കുട്ടി, എം സുനില്‍ കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.