Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തില്‍ തെക്കുപുറത്ത് കളമെഴുത്തുംപാട്ടും ഭക്തിനിര്‍ഭരമായി
14/03/2021
വൈക്കം കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച്ച രാത്രി നടന്ന തെക്കുപുറത്ത് കളമെഴുത്തും പാട്ടില്‍ ഭക്തജനങ്ങള്‍ ദര്‍ശനം നടത്തുന്നു.

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച്ച രാത്രി നടന്ന തെക്കുപുറത്ത് കളമെഴുത്തും പാട്ടും ഭക്തിനിര്‍ഭരമായി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങാണ് തെക്കുപുറത്ത് കളമെഴുത്തും പാട്ടും. ഭദ്രകാളിയുടെ ചിത്രം അലങ്കാരങ്ങളോടെ വരച്ച് ചുറ്റുവിളക്ക് വച്ച് പൂജിച്ചാണ് കളമെഴുത്തും പാട്ടും നടത്തിയത്. ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വെളിച്ചപ്പാട് എം ജയന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കളമെഴുത്ത് ആചാര്യന്‍ മുല്ലശ്ശേരി മഠത്തില്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഭദ്രകാളി രൂപം വരച്ചത്. വൈകിട്ട് നടന്ന വില്‍പാട്ടിന് എ. സോമശേഖരന്‍, മഹാദേവന്‍, രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന്‍, മാനേജര്‍ പിആര്‍. രാജു, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, സെക്രട്ടറി വികെ നടരാജന്‍ ആചാരി, ജോയിന്റ് സെക്രട്ടറി ബിആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ കെ ബാബു, എന്നിവര്‍ നേതൃത്വം നല്‍കി.