Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടുമ്മേല്‍ ക്ഷേത്രത്തില്‍ തീയാട്ട് ഉത്സവം ആരംഭിച്ചു
14/03/2021
കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ തീയാട്ട്.



വൈക്കം: കുലശേഖരമംഗലം കൂട്ടുമ്മേല്‍ ക്ഷേത്രത്തിലെ തീയാട്ട് ഉത്സവം ആരംഭിച്ചു. കുംഭഭരണി നാളില്‍ തുടങ്ങുന്ന തീയാട്ട് മേടഭരണിക്ക് മുന്‍പായി സമാപിക്കും. തലയാഴം തെക്കേടത്ത് മീത്തിലുള്ളവരാണ് കൂട്ടുമേല്‍ ക്ഷേത്രത്തില്‍ തീയാട്ട് നടത്തുന്നത്. ഇപ്പോള്‍ തെക്കേടത്ത് മീത്തിലെ വി. നാരായണന്‍ ഉണ്ണിയാണ് ആചാര്യന്‍. കൂട്ടുമേല്‍ ക്ഷേത്രത്തില്‍ വൈകിട്ട് 7.30ന് ആരംഭിക്കുന്ന തീയാട്ട് ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും. കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തില്‍ തീയാട്ടിന്റെ ആദ്യവും അവസാനവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മറ്റു ദിവസങ്ങളില്‍ ഭക്തരുടെ വഴിപാടായും തീയാട്ടു നടത്തി വരുന്നു. തീയാട്ടിന്റെ മുന്നോടിയായി ക്ഷേത്രത്തിന് മുന്‍വശം കൊടി ഉയര്‍ത്തുന്നതും ചടങ്ങാണ്.  ചില ദിവസങ്ങളില്‍ രണ്ട് കളവും രണ്ട് വേഷവുമുള ഇരട്ട തീയ്യാട്ടും നടന്നു വരുന്നു. തീയാടനുബന്ധിച്ച് താലപ്പൊലി നടത്തുക പതിവുണ്ടങ്കിലും കോവിഡ് പ്രതിസന്ധി മൂലം ചടങ്ങുകളായാണ് നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.