Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സികെ ആശയുടെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയായി
13/03/2021
വൈക്കത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ കുലശേഖരമംഗലം സലഫി മസ്ജിദില്‍ ഇമാം കാസിം മൗലവിയെ സന്ദര്‍ശിച്ചപ്പോള്‍.  

വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം വൈക്കം ടൗണിലെ പര്യടനത്തോടെ പൂര്‍ത്തിയായി. പ്രമുഖ വ്യക്തികള്‍, ആദ്യകാല പാര്‍ട്ടി നേതാക്കള്‍, മതനേതാക്കള്‍ തുടങ്ങിയവരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന പര്യടനമാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. വെള്ളിയാഴ്ച മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലും അക്കരപ്പാടത്തുമായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. ശനിയാഴ്ച നടന്ന വെച്ചൂര്‍, ടിവി പുരം, വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്ത് കണ്‍വന്‍ഷനകളിലും സികെ ആശ പങ്കെടുത്തു.കല്ലറ, തലയാഴം, ഉദയനാപുരം,  മറവന്‍തുരുത്ത്,ചെമ്പ് പഞ്ചായത്തുകളിലെ കണ്‍വന്‍ഷനുകള്‍ ഞായറാഴ്ച നടക്കും. വിവിധയിടങ്ങളില്‍ നടത്തിയ പര്യടനത്തില്‍ കെ ശെല്‍വരാജ്, കെഎ രവീന്ദ്രന്‍, പി പ്രദീപ്, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത്കുമാര്‍, പിവി ഹരിക്കുട്ടന്‍, ബി രാജേന്ദ്രന്‍, എസ് അരുണ്‍കുമാര്‍, പിജി ജയചന്ദ്രന്‍, കെഎസ് വേണുഗോപാല്‍, കെബി രമ, മനു സിദ്ധാര്‍ത്ഥന്‍, പിആര്‍ ശരത്കുമാര്‍, എം സുജിന്‍, സിപി ജയരാജ്, എസ് ഹരിദാസന്‍ നായര്‍, ടി പ്രസാദ്, എപി നന്ദകുമാര്‍, പിഡി സാബു, ടിഎന്‍ സിബി, എംകെ ശീമോന്‍,  എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.