Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരുക്ക്.
28/03/2016
തോട്ടകത്തിന് സമീപമുണ്ടായ അപകടത്തില്‍ കൂട്ടിയിടിച്ച ബസും ബൈക്കും

സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരുക്ക്. കാലിന് സാരമായി പരുക്കേററ ഇവരെ വൈക്കം താലൂക്ക് ആശുപത്രയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിനുശേഷം മെഡിക്കല്‍ കോളേജിലേക്ക് മാററി. ഇന്നലെ വൈകുന്നേരം 4.15ന് വൈക്കം-ചേര്‍ത്തല റോഡിലെ തോട്ടകത്തിന് സമീപമുള്ള വളവിലാണ് അപകടം. ബൈക്ക് യാത്രക്കാരായ കൊതവറ സ്വദേശി വിജിത്ത്, പള്ളിയാട് സ്വദേശി എന്നിവര്‍ക്കാണ് പരുക്കേററത്. അപകടത്തില്‍ ബൈക്ക് ഭാഗികമായി തകര്‍ന്നു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.