Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടാറമിറ്റം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
12/03/2021
തോട്ടാറമിറ്റം മഹാദേവി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് ക്ഷേത്രം മേല്‍ശാന്തി ഭദ്രേശ്വരന്‍ കൊടിയേറ്റുന്നു.

വൈക്കം: വൈക്കപ്രയാര്‍ തോട്ടാറമിറ്റം മഹാദേവി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി കാരുമാത്ര വിജയന്‍ തന്ത്രിയുടെ മുഖ്യകര്‍മികത്വത്തില്‍ മേല്‍ശാന്തി ഭദ്രേശ്വരന്‍ കൊടിയേറ്റി. പ്രമീല്‍കുമാര്‍ ശാന്തി സഹകാര്‍മികനായി. രാവിലെ കലശാഭിഷേകം നടത്തി. കൊടിയേറ്റാനുള്ള കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് വിവി തമ്പാന്‍, സെക്രട്ടറി എന്‍എം രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ടിവി പരമേശ്വരന്‍, പികെ സജീവന്‍, മനോജ്, പ്രശോഭന്‍, വി രവീന്ദ്രന്‍, കെപി പ്രദീപ്, ടികെ ബാബു, മഞ്ജു, അശോകന്‍, പ്രദീപന്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുദേവ പ്രതിഷ്ഠയുടെ വാര്‍ഷികവും ആഘോഷിച്ചു. രാവിലെ ഒന്‍പതിന് നടന്ന കലശാഭിഷേകത്തിന് തന്ത്രി കാരുമാത്ര ഡോ. വിജയന്‍ കര്‍മികത്വം വഹിച്ചു. 17ന് ആറാട്ട് ഉത്സവം ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ആറാട്ട് പുറപ്പെടും. 23ന് പൊങ്കാല ആഘോഷിക്കും.