Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുറുവേലിക്കുന്ന് ധ്രുവപുരം ക്ഷേത്രത്തില്‍ പ്രവേശനകവാടം സമര്‍പ്പണം നടത്തി
11/03/2021
തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിര്‍മ്മിച്ച പ്രവേശനകവാടത്തിന്റേയും പന്തലിന്റേയും സമര്‍പ്പണം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി 127-ാം നമ്പര്‍ പടിഞ്ഞാറെക്കര ശാഖയിലെ തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിര്‍മിച്ച ക്ഷേത്രപ്രവേശന കവാടത്തിന്റെയും പന്തലിന്റേയും സമര്‍പ്പണം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ അനുമോദന സമ്മേളനത്തില്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ പ്രദീപ് മാളവികയെയും ഗ്രാമപഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ദീപാമോള്‍, രേവതി മനീഷ് എന്നിവരെയും അനുമോദിച്ചു. എസ്എന്‍ഡിപി സൈബര്‍സേന കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത ടിഎസ് സെന്നിനെയും ആദരിച്ചു. പ്രസിഡന്റ് കെ ആനന്ദരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെജി രാമചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി എംപി സെന്‍, വൈസ് പ്രസിഡന്റ് വിഎന്‍ റെജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.