Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാശിവരാത്രിക്കൊരുങ്ങി വൈക്കത്തെ ക്ഷേത്രങ്ങള്‍
10/03/2021

വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ മഹാശിവരാത്രി മാര്‍ച്ച് 11 വ്യാഴാഴ്ച ആഘോഷിക്കും. കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് ശിവരാത്രി ആഘോഷിക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ചടങ്ങുകള്‍ക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ആചാരപ്രകാരം 18 പൂജകളാണ് ശിവരാത്രി നാളില്‍ നടത്തുനത്. ശിവരാത്രിയോടനുബന്ധിച്ച് വൈക്കം ശിവ വിലാസം കാവടി സമാജം വൈക്കം ക്ഷേത്രത്തിലേക്ക് നടത്തി വരുന്ന ഭസ്മക്കാവടി വൈകിട്ട് അഞ്ചിന് വൈക്കം ഭാരത് കോളേജില്‍ നിന്നും ചെണ്ടമേളത്തോടെ പുറപ്പെട്ട് ഏഴിന് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. നിരവധി പാല്‍ക്കാവടികളും പഞ്ചാമൃത കാവടിയും അകമ്പടിയേകും.
വൈക്കം തുറുവേലിക്കുന്ന ധ്രുവപുരം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ചടങ്ങുകളായി നടത്തും. പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍ 8.30 ന് മഹാഗണപതി ഹോമം, പാരായണം, ബ്രമ്മകലശാഭിഷേകം വൈകിട്ട് 5.30 ന് താലപ്പൊലി, ദീപകാഴ്ച 8.15 ഭജന 12 ന് മഹാശിവരാത്രി പൂജ, പന്തിരു നാഴി നിവേദ്യം എന്നിവ ഉണ്ടാകും. തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലും ആചാരപ്രകാരം ശിവരാത്രി ആഘോഷിക്കും. വൈകിട്ട് ഏഴിന് ആന പുറത്തെഴുന്നള്ളിപ്പ്, കാവടി അഭിഷേകം, മഹാശിവരാത്രി പൂജ എന്നിവ ഉണ്ടാകും. കാരിക്കോട് മഹാദേവ ക്ഷേത്രത്തിലും മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 5.15 സഹസ്രനാമം, ആറിന് ഗണപതിഹോമം, 6.30ന് പാരായണം 8.30ന് ശ്രീബലി, രഞ്ജിത്ത് ലാലിന്റെ പഞ്ചാരിമേളം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, തിരുമറയൂര്‍ രാജേഷ് മാരാരുടെ പാണ്ടിമേളം 9.15ന് കലശാഭിഷേകം, രാത്രി 12ന് മഹാശിവരാത്രി വിളക്ക്, പഞ്ചവാദ്യം എന്നിവ ഉണ്ടാകും. ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം ഉദയാസ്തമന പൂജ, ഓട്ടന്‍തുള്ളല്‍, ശിവരാത്രി പൂജ എന്നിവയോടെ നടക്കും