Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ ആശ വീണ്ടും ജനവിധി തേടും
09/03/2021
സികെ ആശ

വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എം.എല്‍.എ സി.കെ ആശ (44) വീണ്ടും ജനവിധി തേടും. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.കെ ആശ സാമ്പത്തികശാസ്ത്ര ബിരുദധാരിണിയാണ്. ചാലപ്പറമ്പ് ടി.കെ.എം.എം യുപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭാസം. വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, കൊതവറ സെന്റ് സേവ്യഴ്സ് കോളേജ്, കാക്കനാട് കേരള മീഡിയ അക്കാദമി എന്നിവിടങ്ങളിലും വിദ്യാര്‍ഥിനിയായിരുന്നു. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ ആശ രണ്ടു തവണ കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്നു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ വെച്ചൂര്‍ കിരണ്‍നിവാസില്‍ കെ.ആര്‍ രാജേഷാണ് ഭര്‍ത്താവ്. സ്‌കൂള്‍ വിദ്യാര്‍ഥികളായ കിരണ്‍രാജ്, കീര്‍ത്തിനന്ദ എന്നിവര്‍ മക്കളാണ്. പരുത്തുമുടി കണാകേരില്‍ കെ ചെല്ലപ്പന്റേയും വിബി ഭാസുരാംഗിയുടേയും മകളാണ് ആശ. സി.കെ അനീഷ് ഏക സഹോദരനാണ്.