Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
08/03/2021
കേരള മഹിളാസംഘം വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോകവനിതാ ദിനാചരണം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ വനിതാ ദിനാഘോഷം നടത്തി. വൈക്കം ബ്ലോക്ക് ഓഫീസിലെ മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടന്ന വനിതാ സംഗമത്തില്‍ നിരവധി വനിതകള്‍ പങ്കെടുത്തു. 'സ്ത്രീ സുരക്ഷയും നിയമങ്ങളും' എന്ന വിഷയത്തില്‍ നടത്തിയ പഠന ക്ലാസിന് അഡ്വ. എ.ശ്രീകല നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിആര്‍ സലില, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷമ സന്തോഷ്, അംഗങ്ങളായ ജസീല നവാസ്, സുജാത മധു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
കേരള മഹിളാസംഘം വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകവനിതാ ദിനാചരണം നടത്തി. വിവാദകാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, ജീവനും ജീവനോപാധിയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തു കൊണ്ടാണ് മഹിളാ സംഘം (എന്‍എഫ്‌ഐഡബ്ല്യു) ഈ വര്‍ഷത്തെ വനിതാദിനം ആചരിച്ചത്. ഇണ്ടംതുരുത്തി മനയിലെ സികെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടത്തിയ ദിനാചരണം മഹിളാ സംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീദേവി ജയന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം പിഎസ് പുഷ്പമണി, മായാ ഷാജി, കെ പ്രിയമ്മ എന്നിവര്‍ പ്രസംഗിച്ചു.
എസ്എന്‍ഡിപി യോഗം വൈക്കം വനിതാസംഘം യൂണിയന്‍ ലോകവനിതദിനം ആചരിച്ചു. വനിതാസംഘം യൂണിയന്റെ ദീര്‍ഘകാല പ്രസിഡന്റ്, സെക്രട്ടറിമ്മാരായി സേവനം അനുഷ്ഠിച്ച മുന്‍ പ്രസിഡന്റ് മണി മോഹന്‍, മുന്‍ സെക്രട്ടറി കനകമ്മ പുരുഷന്‍ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. മധുര പലഹാര വിതരണവും നടത്തി. സമ്മേളനം പ്രസിഡന്റ് ഷീജ സാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബീന അശോകന്‍, വൈസ് പ്രസിഡന്റ് രമ സജീവന്‍, കേന്ദ്രസമിതി അംഗങ്ങളായ സിനി പുരുഷന്‍ ,സുശീല സാനു, പ്രതിനിധികളായ സുനില അജിത്ത്, അശ്വതി കിഷോര്‍,സുശീല മഹേന്ദ്രന്‍, രത്നകുമാരി എന്നിവര്‍ പ്രസംഗിച്ചു.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോകവനിതാദിനം ആചരിച്ചു. പെന്‍ഷന്‍ ഭവനില്‍ നടന്ന ദിനാചരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി കണ്‍വീനര്‍ കെ ജി രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വേദി കണ്‍വീനര്‍ ഓമന ബാഹുലേയന്‍, എ ശിവന്‍കുട്ടി, എം അബു, സുകുമാരന്‍, വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.