Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടക്കുപുറത്ത് ഗുരുതി പൂജ മണ്ഡപം ഉദ്ഘാടനം ചെയ്തു
07/03/2021
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ നിര്‍മിച്ച വടക്കുപുറത്ത് ഗുരുതി പൂജ മണ്ഡപത്തിന്റെ ഉദ്ഘാടനം ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന്‍ നിര്‍വഹിക്കുന്നു.

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ വടക്കുപുറത്ത് ഗുരുതിപൂജയ്ക്കായി നിര്‍മിച്ച ഗുരുതി മണ്ഡപം ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. കാളിയമ്മനട ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ പ്രധാന ചടങ്ങാണ് വടക്കുപുറത്ത് ഗുരുതി പൂജ. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍ വല്ലൂത്തറ, സെക്രട്ടറി വികെ നടരാജന്‍ ആചാരി വളാലിയില്‍, ജോയിന്റെ സെക്രട്ടറി ബിആര്‍ രാധാകൃഷ്ണന്‍ ഇല്ലിക്കല്‍, ട്രഷറര്‍ കെ ബാബു ഇന്ദ്രനീലം, സി പഴനിയപ്പ ചെട്ട്യാര്‍ അറവാക്കല്‍, ടി ശിവന്‍ ആചാരി ആരഭി, കെ പുരുഷന്‍ വാത്യാട്ടുഭവന്‍, കെ ചന്ദ്രശേഖരന്‍ പാര്‍വതി ഭവന്‍, അമ്മിണി ശശി ആലപ്പുറത്ത്, കെകെ പത്മനാഭന്‍, എംടി അനില്‍കുമാര്‍ മരക്കലത്ത്, വി ജയന്‍ വിജയഭവന്‍, കെ സുന്ദരന്‍ ആചാരി ഉഷ നിവാസ്, സാബു ഗീതാലയം എന്നിവര്‍ പങ്കെടുത്തു.