Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ അടല്‍ ടിങ്കറിങ് ലാബ്
06/03/2021
കേന്ദ്രസര്‍ക്കാറിന്റെ അടല്‍ ഇന്നോവേഷന്‍ മിഷന്‍ പദ്ധതിയില്‍പ്പെടുത്തി വൈക്കം ലിസ്യൂസ് ഇംഗ്ലീഷ് സ്‌ക്കൂളില്‍ തുടങ്ങിയ അടല്‍ ടിങ്കറിങ് ലാബ് സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാറിന്റെ അടല്‍ ഇന്നോവേഷന്‍ മിഷന്‍ പദ്ധതിയില്‍പ്പെടുത്തി വൈക്കം ലിസ്യൂസ് ഇംഗ്ലീഷ് സ്‌കൂളില്‍ നടപ്പാക്കിയ അടല്‍ ടിങ്കറിങ് ലാബ് സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തി ആധുനിക സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുത്തനറിവുകള്‍ പാഠ്യപദ്ധതിയാക്കി വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. മാനേജര്‍ ഫാ. ബെന്നി പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, എറണാകുളം-അങ്കമാലി അതിരൂപത കോര്‍പ്പറേറ്റീവ് മാനേജര്‍ ഡോ. ഫാ. പോള്‍ ചിറ്റിനപ്പള്ളി, ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പ്രീത രാജേഷ്, കെപി സതീശന്‍, സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ടോണി മാണിക്കത്താന്‍, പ്രിന്‍സിപ്പാള്‍ ഷൈനി അനിമോന്‍, പള്ളി ട്രസ്റ്റി എംകെ ജോസഫ,് പിടിഎ പ്രസിഡന്റ് പോള്‍ തോമസ്, രേവതി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.