Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രനടയില്‍ കെടാവിളക്കില്‍ ദീപം തെളിഞ്ഞു
06/03/2021
ചെമ്മനത്തുകര ശ്രീ നാരായണേശ്വരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രനടയില്‍ സ്ഥാപിച്ച കെടാവിളക്കില്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് ദീപം തെളിയിക്കുന്നു.



വൈക്കം: ചെമ്മനത്തുകര ശ്രീ നാരായണേശ്വരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് സമാരംഭം കുറിച്ച്  ക്ഷേത്രനടയില്‍ എസ്എന്‍ഡിപി യൂണിയന്‍  പ്രസിഡന്റ് പിവി ബിനേഷ് കെടാവിളക്കില്‍ ദീപം തെളിച്ചു. ഉത്സവം സമാപിക്കുന്നതുവരെ ഈ ദീപം ക്ഷേത്രനടയില്‍ അണയാതെ നില്‍ക്കും. ക്ഷേത്രത്തിലെ ഏറ്റവും വലിയ നിലവിളക്കാണ് ഇതിനായി ഉപയോഗിച്ചത്. ഭക്തര്‍ വിളക്കില്‍ എണ്ണ നിറയ്ക്കുന്നതും വഴിപാടിന്റെ ഭാഗമാണ്.  ക്ഷേത്രം തന്ത്രി ശിവഗിരിമഠം ശ്രീനാരായണപ്രസാദ്, മേല്‍ശാന്തി രൂപേഷ് ശാന്തികള്‍, ക്ഷേത്രം പ്രസിഡന്റ് വിവി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എന്‍കെ കുഞ്ഞുമണി, മധു പുത്തന്‍തറ, ബിജു വാഴേക്കാട്, കെപി ഉത്തമന്‍, പ്രമീല്‍ കുമാര്‍, ബിപി മനോജ്, കെപി മനോജ്, എജി ഉല്ലാസന്‍., എംജി അനില്‍കുമാര്‍, പി ഷിബു, പി രഞ്ജിത്ത്, കെവി വിഭാത് എന്നിവര്‍ പങ്കെടുത്തു.