Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തിലെ കുലവാഴപുറപ്പാട് ഭക്തിസാന്ദ്രമായി
06/03/2021
തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനു സമാരംഭം കുറിക്കുന്ന ചടങ്ങായ കുലവാഴപുറപ്പാട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്ന് പുറപ്പെടുന്നു.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാരംഭം കുറിച്ചുനടന്ന കുലവാഴപുറപ്പാട് ഭക്തിനിര്‍ഭരമായി. ക്ഷേത്രത്തിലെ പ്രധാനഭാഗങ്ങള്‍ കെട്ടി അലങ്കരിക്കാനുള്ള വാഴക്കുലകളും നാളികേരക്കുലകളും അലംകൃതമായ വാഹനത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് കുലവാഴപുറപ്പാട്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്ന് പുറപ്പെട്ട കുലവാഴപുറപ്പാടിന് വാദ്യമേളങ്ങളും താലപ്പൊലിയും ഭംഗി പകര്‍ന്നു. വൈക്കം ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി പകര്‍ന്ന് കൊടുത്ത ദീപം താലങ്ങളിലേക്ക് പകര്‍ന്നു. ക്ഷേത്രഭാരവാഹികളായ പ്രസിഡന്റ് കെ പുരുഷോത്തമന്‍,  സെക്രട്ടറി വികെ നടരാജന്‍ ആചാരി, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, ബിആര്‍  രാധാകൃഷ്ണന്‍, കെ ബാബു, സി പഴനിയപ്പ ചെട്ടിയാര്‍, ടി ശിവന്‍ ആചാരി, കെ പുരുഷന്‍, കെ ചന്ദ്രശേഖരന്‍, അമ്മിണി ശശി, കെകെ പത്മനാഭന്‍, എംഡി അനില്‍കുമാര്‍, വി ജയന്‍, കെ സുന്ദരന്‍ ആചാരി, സാബു ഗീതാലയം എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവത്തിന്റെ സമാരംഭ ചടങ്ങുകള്‍ക്ക് തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.