Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'കേരളം പിന്നിട്ട വഴികള്‍' സെമിനാര്‍ സംഘടിപ്പിച്ചു
03/03/2021
കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനകീയ വികസന വിജ്ഞാനോത്സവത്തോടനുബന്ധിച്ചു നടത്തിയ സെമിനാര്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണത്തിന്റെ  രജതജൂബിലിയോടനുബന്ധിച്ച് ജനകീയ വികസന വിജ്ഞാനോത്സവവും 'കേരളം പിന്നിട്ട വഴികള്‍' സെമിനാറും നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത്  ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി മുഖ്യപ്രഭാഷണം നടത്തി. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, വൈസ് പ്രസിഡന്റ് കെകെ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എംകെ ശീമോന്‍, ടിഎം വിജയന്‍, പികെ തിലോത്തമ, ബാഹുലേയന്‍, സജിത രാജേന്ദ്രന്‍, എംഎസ് കൃഷ്ണകുമാര്‍, സെക്രട്ടറി ടിഎം രാമചന്ദ്രന്‍, പ്രസിഡന്റ് ടികെ പീതാംബരന്‍, എന്നിവര്‍ പ്രസംഗിച്ചു. വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണവും,  പതിമൂന്ന് വയസ്സുകാരി ശാരദാ പ്രതാപിന്റെ രണ്ടാമത് രചനയായ 'നീലക്കുതിരകള്‍' പുസ്തകത്തിന്റെ പ്രകാശനവും,  'മഹാത്മജിയുടെ കേരള സന്ദര്‍ശനങ്ങള്‍' 'ഭാരതത്തിന്റെ ദേശീയ ചിഹ്നം' എന്നീ വിഷയങ്ങളില്‍ വിവരണം തയ്യാറാക്കിയത്തിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.