Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ധനവില വര്‍ധന: അടുപ്പുകൂട്ടി സമരം നടത്തി
03/03/2021
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്  വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അടുപ്പുകൂട്ടി സമരം നടത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പുകൂട്ടി സമരം നടത്തി. വൈക്കം താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ സമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിഡി ഉണ്ണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, ഷാജി വല്ലൂത്തറ, വിവേക് പ്ലാത്താനത്ത്, കെകെ സചിവോത്തമന്‍, സണ്ണി മാന്നങ്കേരില്‍, മുരളി മനയത്ത്, വൈക്കം ബാബു, ബിന്ദു ഷാജി, ശ്രീദേവി അനുരുദ്ധന്‍, രാഹുല്‍, ബാലാജി പൈ, ശശിക്കുട്ടന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈക്കം നഗരസഭയിലെ 73, 75 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ അടുപ്പുകൂട്ടി സമരം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു അധ്യക്ഷത വഹിച്ചു. പിഎന്‍ കിഷോര്‍ കുമാര്‍, എം. ഗോപാലകൃഷ്ണന്‍, പ്രീതാ രാജേഷ്, സോണി സണ്ണി, പിഐ പ്രതീപ് കുമാര്‍, ഷാജി, കെകെ ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു.