Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനപ്രതിനിധികളെയും പ്രതിഭകളെയും ആദരിച്ചു
02/03/2021
സികെ ആശ എംഎല്‍എ കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് പ്രദീപ് മാളവികയെ ആദരിക്കുന്നു.
 
വൈക്കം: പടിഞ്ഞാറേക്കര പിഎൻ പണിക്കർ സ്മാരക നവോദയ ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രതിഭകളെയും ജനപ്രതിനിധികളെയും ആദരിച്ചു. പടിഞ്ഞാറേക്കരയിൽ നടന്ന  യോഗം നവലോകം സാംസ്കാരികകേന്ദ്രം ചെയർമാൻ വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു . സ്വാഗതസംഘം ചെയർമാൻ കെജി രാജു അധ്യക്ഷത വഹിച്ചു . സികെ ആശ എംഎൽഎ പ്രതിഭകളെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് കുര്യാക്കോസ് ചിറയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈക്കം ദേവരാജൻ, പ്രദീപ് മാളവിക, ജോസഫ് മങ്ങാട്ട് പറമ്പിൽ, മനോജ് ഡിസൈൻസ്, ഫാ. പീറ്റർ കോയിക്കര എന്നിവരെയും ജനപ്രതിനിധികളായ അഡ്വ. കെകെ രഞ്ജിത്ത്, ഗിരിജാ പുഷ്കരൻ, പിഎസ് പുഷ്പമണി, സുലോചന പ്രഭാകരൻ, ദീപേഷ് കൊടിയാട്, രേവതി മനീഷ്, ശ്യാമള ജിനേഷ്, ദീപ മോൾ, മിനി മനയ്ക്കപറമ്പിൽ,  എന്നിവരെയുമാണ് ചടങ്ങിൽ ആദരിച്ചത്. പിയു വാവ, പിഎസ് മോഹനൻ, വിജിത്ത് ശശിധരൻ, പിഎം പ്രെറ്റി, കെ ജി രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.