Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഭയത്തിൻ്റെ സഹായത്താൽ നാഗമ്മയ്ക്ക് വീൽചെയർ സ്വന്തം
02/03/2021
വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട ബ്രഹ്മമംഗലം പാറപ്പുറത്ത് നാഗമ്മയ്ക്ക് അഭയം പാലിയേറ്റിവ് സൊസൈറ്റി ജില്ലാ ഉപദേശക സമിതി ചെയർമാൻ വിഎൻ വാസവൻ വീട്ടിലെത്തി വീൽ ചെയർ കൈമാറുന്നു.
തലയോലപ്പറമ്പ്: അഭയത്തിൻ്റെ സഹായത്താൽ നാഗമ്മയ്ക്ക് വീൽചെയർ സ്വന്തമായി. ബ്രഹ്മമംഗലം പാറപ്പുറത്ത് കൃഷ്ണ കൃപയിൽ നാഗമ്മയ്ക്ക് നാലു വർഷങ്ങൾക്ക് മുൻപാണ് ഒരു ബസ് അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടത്. അന്നുമുതൽ  പരസഹായത്താലാണ് നാഗമ്മയുടെ ജീവിതം മുന്നോട്ട് പോയത്. ഈ ജീവിതാവസ്ഥയെ മനസിലാക്കിയാണ് അഭയം പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തകർ നാഗമ്മയ്ക്ക് വീൽചെയർ നൽകുവാൻ തീരുമാനിച്ചത്. അഭയം പാലിയേറ്റീവ് സൊസൈറ്റി ജില്ലാ ഉപദേശക സമിതി ചെയർമാൻ വിഎൻ വാസവൻ നാഗമ്മയുടെ വീട്ടിലെത്തി വീൽ ചെയർ കൈമാറി. ജില്ലാ സെക്രട്ടറിയേറ്റംഗം സിജെ ജോസഫ്, ജില്ലാ കമ്മറ്റി അംഗം എംപി ജയപ്രകാശ്, ഏരിയാ സെക്രട്ടറി കെ ശെൽവരാജ്, പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, വൈസ് പ്രസിഡൻ്റ് കെകെ രമേശൻ, ഡോ. സിഎം കുസുമൻ, എപി ജയൻ, ടിസി ഷൺമുഖൻ, അഭയം ഗവേർണിങ് ബോഡി അംഗം അനൂപ് ബി നായർ, ആശ ബാബു, കെവി പ്രകാശൻ എന്നിവർ  പങ്കെടുത്തു.