Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇണ്ടംതുരുത്തി ദേവീക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു
02/03/2021
ഇണ്ടംതുരുത്തി കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുനടന്ന ആറാട്ടെഴുന്നെള്ളിപ്പ് ക്ഷേത്രകുളകടവിലേക്ക് പുറപ്പെടുന്നു. 

വൈക്കം: ഇണ്ടംതുരുത്തി കാര്‍ത്ത്യായനി ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചു നടന്ന ആറാട്ടുപൂജയും എഴുന്നെള്ളിപ്പും ഭക്തിനിര്‍ഭരമായി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ചെറിയ കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി വിഷ്ണു നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി മുരളീധരന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി, ഗോപാലന്‍ പോറ്റി എന്നിവരും കാര്‍മികരായിരുന്നു. കോവിഡിന്റെ പാശ്ചാത്തലത്തില്‍ എഴുന്നള്ളിപ്പിന് ആനയെ ഒഴിവാക്കി. ദേവിവിഗ്രഹം മേല്‍ശാന്തി ആറാട്ടുകടവിലേക്ക് എഴുന്നെള്ളിച്ചു. നിറദീപങ്ങളും ദീപാലങ്കാരങ്ങളും ചടങ്ങിന് ഭക്തി പകര്‍ന്നു.