Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുടാപ്പ് ദുരുപയോഗം ചെയ്യുന്നവര്‍ക്കും, വെള്ളക്കരം അടക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയുമായി വാട്ടര്‍ അഥോറിട്ടി
28/03/2016

പൊതുടാപ്പ് ദുരുപയോഗം ചെയ്യുന്നവര്‍ക്കും, വെള്ളക്കരം അടക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയുമായി വാട്ടര്‍ അഥോറിട്ടി. കടുത്തുരുത്തി പി.എച്ച് ഡിവിഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന കിടങ്ങൂര്‍, വെളിയന്നൂര്‍, ഉഴവൂര്‍, കാണക്കാരി, കടുത്തുരുത്തി, കല്ലറ, ഞീഴൂര്‍, മുളക്കുളം, വെള്ളൂര്‍, ഉദയനാപുരം, ടി.വി പുരം, മറവന്‍തുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ്, വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെയും, വൈക്കം നഗരസഭയിലെയും വാട്ടര്‍ കണക്ഷന്‍ എടുത്തിട്ടുള്ള ഉപഭോക്താക്കളില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ 31ന് മുന്‍പായി കടുത്തുരുത്തിയിലെയോ വൈക്കത്തെയോ സബ് ഡിവിഷന്‍ ഓഫീസുകളില്‍ അടയ്‌ക്കേണ്ടണം. കുടിശ്ശികതുക അടയ്ക്കാത്ത ഉപഭോക്താക്കളുടെ കണക്ഷന്‍ ഇനിയൊരറിയിപ്പ് കൂടാതെ തന്നെ വിച്ഛേദിക്കുന്നതും റവന്യു റിക്കവറി ഉള്‍പ്പെടെയുള്ള നിയമപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്നും എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. പൊതുടാപ്പുകളില്‍ നിന്ന് പാത്രങ്ങളിലല്ലാതെ കുടിവെള്ളം ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. കടുത്ത വേനല്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് തടസ്സം നേരിടുന്നതിനാല്‍ പൊതുടാപ്പുകളില്‍ നിന്നുള്ള കുടിവെള്ള ദുരുപയോഗം നടത്തുന്നവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.